
സ്വന്തം ലേഖകൻ
ചെന്നൈ : പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി അമ്പല്ലൂർ റോഡിലെ പടക്ക നിർമാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്.
അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേർ മരിച്ചു. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പടക്കശാല പൂർണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂർ, ജോളാർപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ പേരുണ്ടോയെന്ന് തെരച്ചിൽ തുടരുകയാണ്.