
കോഴിക്കോട് : പേരാമ്പ്ര പാലേരിയിൽ പടക്ക നിർമാണത്തിനിടെ സ്ഫോടനം ഒരാൾക്ക് പരുക്ക്. പാലേരി ആൾത്താമസമില്ലാത്ത വീട്ടിൽ പടക്ക നിർമാണം നടക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത്.
അപകടത്തിൽ കടിയങ്ങാട് എടക്കോടുമ്മൽ അനിൽ കുമാറി (48) ന് പരുക്കേറ്റു.
ഉഗ്ര ശബ്ദം കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തുകയായിരുന്നു. സാരമായി പരുക്കേറ്റ അനിൽ കുമാറിനെ പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. വിവരം നാട്ടുകാർ ഗ്രാമ പഞ്ചായത്ത് അധികൃതരെ അറിയിച്ചതിനെ തുടർന്ന് പേരാമ്ബ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരാമ്ബ്ര സബ് ഇൻസ്പെക്ടർ പി സനദിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തി.
പടക്ക നിർമാണത്തിന് ആവശ്യമായ വെടിമരുന്നും ചാക്കു നൂലും പൊലീസ് കണ്ടെടുത്തു. പേരാമ്ബ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




