കൊല്ലാട് മലമേല്‍ക്കാവില്‍ വീടിന് തീപിടിച്ചു; തീപിടുത്തം ഉണ്ടായത് പുലര്‍ച്ചെ; ഗൃഹനാഥന്‍ മരിച്ച് നാല്പ്പതാം ദിവസം ഉണ്ടായ തീപിടുത്തത്തില്‍ നടുങ്ങി വീട്ടുകാരും നാട്ടുകാരും; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

കൊല്ലാട് : മലമേല്‍ക്കാവ് തൈക്കടവില്‍ വീട്ടില്‍ പരേതനായ ടി.ജെ ജോണിന്റെ വീടിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, കട്ടില്‍, മെത്ത, ഫാന്‍, തുണികള്‍ മറ്റു ഗ്യഹോപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് സംഭവം തീപിടിച്ച വിവരം അറിയുന്നത്. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ വീട് കത്തി നശിച്ചില്ല.

കുടുംബാംഗങ്ങള്‍ എല്ലാവരും പുറത്ത് പോയിരുന്നതിനാല്‍ ആളപായം ഒഴിവായി. ഗൃഹനാഥാനായ ജോണ്‍ മരിച്ചിട്ട് 40 ദിവസം ആയപ്പോഴാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group