പൊള്ളലിൽ പേസ്റ്റും തേനും പുരട്ടരുത്; കുമിള പൊട്ടിക്കരുത്; പൊള്ളലേറ്റാൽ ചെയ്യേണ്ടതെന്ത്

Spread the love

പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണു ചികിത്സ. 40 ശതമാനത്തിലധികം പൊള്ളലേറ്റാൽ ഗുരുതരമായി കണക്കാക്കും. പൊള്ളലിന്റെ ആഴവും പൊള്ളലേറ്റ ഭാഗത്തിന്റെ വിസ്തീർണവും ആസ്പദമാക്കി പൊള്ളലുകളെ മൂന്നു ഡിഗ്രിയായി തരം തിരിക്കാറുണ്ട്. ത്വക്കിന്റെ ഏറ്റവും പുറമെയുള്ള പാളിയിൽ (എപ്പിഡെർമിസ്) മാത്രമുള്ള പൊള്ളലുകളാണ് കൂടുതൽ വേദനയുണ്ടാക്കുക. ത്വക്കിലെ എല്ലാ പാളികളും നശിക്കുന്ന മൂന്നാം തരത്തിൽ നാഡികൾ നശിച്ചുപോകുന്നതിനാൽ കഠിനമായ വേദന കാണില്ല.

പലതരം പൊള്ളൽ
തീനാളം, ചുട്ടുപഴുത്ത ലോഹം, തിളയ്‌ക്കുന്ന എണ്ണ, സൂര്യതാപം, ഉന്നതവോൾട്ടിലുള്ള വൈദ്യുതി, പലതരം ആസിഡുകൾ, അമോണിയ, ചുണ്ണാമ്പ്, നീരാവി, ചൂടുവെള്ളം തുടങ്ങി പല കാരണങ്ങളാൽ ശരീരത്തിൽ പൊള്ളലുണ്ടാകാം. ഇവകൊണ്ടുണ്ടാകുന്ന പൊള്ളലുകൾ വ്യത്യസ്തവുമായിരിക്കും. ത്വക്കിനും ത്വക്കിനടിയിലുള്ള കോശങ്ങളിലുണ്ടാകുന്ന നാശവുമാണ് പൊള്ളൽ മൂലമുണ്ടാകുന്നത്.

  • തൊലിയിൽ ചുവപ്പുനിറം മാത്രമുണ്ടാകുന്ന പൊള്ളൽ. ഇതിനെ ഒന്നാം തോതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • പൊള്ളലേറ്റ ഭാഗത്ത് പോളയിടുന്നുണ്ടെങ്കിൽ അത് രണ്ടാം ഡിഗ്രി.
  • ചർമ്മത്തിലെ ആന്തര ഭാഗങ്ങളുൾപ്പെടെ ഒരു ഭാഗത്തെ തൊലി പൂർണമായി നശിക്കുന്നത് മൂന്നാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
  • തൊലിയോടൊപ്പം ആന്തരശരീരഭാഗങ്ങൾക്കുകൂടി നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നാലാം ഡിഗ്രിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പൊള്ളലേറ്റാൽ
പൊള്ളലേറ്റ ഭാഗത്ത് കൈകൊണ്ട് സ്‌പർശിക്കരുത്. ആ ഭാഗം തണുത്തവെള്ളത്തിൽ കഴുകുക, പൊള്ളലേറ്റ ഭാഗത്ത് ആഭരണങ്ങൾ, വാച്ച്, ബെൽറ്റ്, ഷൂസ് മുതലായവ ഉണ്ടെങ്കിൽ സൂക്ഷിച്ച് ഊരി മാറ്റുക. പൊള്ളിയ ഭാഗത്ത് മരുന്നുകളോ തണുപ്പിനായി പേസ്‌റ്റുപോലുള്ള വസ്തുക്കൾ പുരട്ടുകയോ ചെയ്യരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമിളകൾ കുത്തിപ്പൊട്ടിക്കരുത്. പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിച്ച വസ്‌തുക്കൾ എടുക്കാൻ ശ്രമിക്കരുത്, വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മൂടാം. പൊള്ളലേറ്റ ആൾക്ക് ബോധമുണ്ടെങ്കിൽ വെള്ളത്തിൽ അല്‌പം ഉപ്പുചേർത്ത് ഇടയ്‌ക്കിടെ കുടിക്കുവാൻ കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക.