
കോഴിക്കോട്: വടകര പുതിയ സ്റ്റാൻഡിന് സമീപമുള്ള ആര്യഭവൻ ഹോട്ടലില്‍ തീപിടിത്തം.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പുക പരിസരമാകെ പടർന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറിലെ ചോർച്ചയാണ് അപകടത്തിന് കാരണമായത്. വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


