play-sharp-fill
തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; മുപ്പത്തിരണ്ട് ബൈക്കുകൾ കത്തി നശിച്ചു

തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം; മുപ്പത്തിരണ്ട് ബൈക്കുകൾ കത്തി നശിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് ഷോറൂമില്‍ തീപിടിത്തം. ബൈക്ക് വാടകക്ക് നല്‍കുന്ന ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. മുട്ടത്തറയിലാണ് സംഭവം നടന്നത്.


32 ബൈക്കുകള്‍ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാനിരുന്ന റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റല്‍ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാക്ക,ചെങ്കല്‍ ചൂള എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്‌നി ശമന യൂണിറ്റുകളാണ് തീ അണച്ചത്.