video
play-sharp-fill

മുറിയില്‍ കത്തിച്ചു വെച്ച മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു; പൊള്ളലേറ്റ ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

മുറിയില്‍ കത്തിച്ചു വെച്ച മെഴുകുതിരിയില്‍ നിന്നും തീ പടര്‍ന്നു; പൊള്ളലേറ്റ ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ഗൃഹനാഥന് ഗുരുതരമായ പൊള്ളല്‍.

കാര്യവട്ടം പിണയ്ക്കോട്ടുകോണം രാജേഷ് ഭവനില്‍ സോമനെ (71) ആണ് ആറുപത് ശതമാനം പൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സോമന്‍ കിടന്നുറങ്ങുകയായിരുന്ന മുറിയില്‍ നിന്നും തീ പടര്‍ന്നത്. കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നാതെന്നാണ് പ്രഥമിക നിഗമനം.

വൈദ്യുതിയില്ലാത്തതിനാല്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് കരുതുന്നത്. മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചു.

തീ പിടിച്ച ജനാല തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു മറ്റുള്ളവര്‍ തീപിടിച്ചത് അറിഞ്ഞത്. അപ്പോഴേക്കും വീട് മുഴുവന്‍ പുക നിറഞ്ഞിരുന്നു.
ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് വീട്ടിലെ തീയണച്ചത്.