
കൊച്ചി സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിത്തം ; ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു ; സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു ; ആറ് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി അഗ്നിശമന സേന ; തീ നിയന്ത്രണവിധേയമാക്കി
സ്വന്തം ലേഖകൻ
കൊച്ചി : സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു. തീപിടുത്തത്തിൽ ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു.
ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു. ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു. സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കുള്ള നിർത്തിവച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറിനുശേഷം പുനഃസ്ഥാപിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തമുണ്ടായത്.
Third Eye News Live
0