video
play-sharp-fill

ഡൽഹിയിൽ മൂന്ന് നിലക്കെട്ടിടത്തിൽ വൻ തീപിടിത്തം; 20 പേർ വെന്തുമരിച്ചു

ഡൽഹിയിൽ മൂന്ന് നിലക്കെട്ടിടത്തിൽ വൻ തീപിടിത്തം; 20 പേർ വെന്തുമരിച്ചു

Spread the love

 

ഡൽഹി: ഡൽഹിയിൽ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർ വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം. ഇതുവരെ പൂർണമായും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.

20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം നില കെട്ടിടത്തിൽ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയിൽ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോർട്ടുകൾ. ആളുകൾ ഇനിയും കുടുങ്ങികിടക്കാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവരെ അറുപതിലേറെ പേരെയാണു രക്ഷപെടുത്തിയത്. കെട്ടിടം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. കമ്പനികൾക്ക് ഓഫിസ് സ്ഥാപിക്കാൻ വാടകയ്ക്കു നൽകിയിരുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്.

കെട്ടിടം തീ പിടിച്ചതിനെ തുടർന്ന് നിരവധിയാളുകൾ ചാടി രക്ഷപെട്ടതായും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. എഎൻഐയാണ് വാർത്താ റിപ്പോർട്ട് ചെയതത്.