
ഉമ്മുൽഖുവൈൻ: യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള ഫാക്ടറിയിൽ തീപിടുത്തം. ഇന്നലെ വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം.
തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ നിന്നും മണിക്കൂറോളം കനത്ത പുക ഉയർന്നിരുന്നു. എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷാർജയിലുള്ള ഒരു ബഹുനില കെട്ടിടത്തിലും തീപിടിച്ചിരുന്നു. ഈ അഗ്നിബാധയിൽ അഞ്ച് പേർ മരിച്ചിരുന്നു.