play-sharp-fill
കോട്ടയം ശാസ്ത്രീ റോഡിൽ തീപിടുത്തം; റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്; നഗരത്തിൽ തുടർച്ചയായി  തീപിടുത്തമുണ്ടാകുന്നതിൽ ആശങ്ക

കോട്ടയം ശാസ്ത്രീ റോഡിൽ തീപിടുത്തം; റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്; നഗരത്തിൽ തുടർച്ചയായി തീപിടുത്തമുണ്ടാകുന്നതിൽ ആശങ്ക

സ്വന്തം ലേഖകൻ

കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ തീപിടുത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്തുള്ള റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് മണിയോടെ
സ്കൂൾ, ഓഫീസ് സമയത്ത്
വാഹനങ്ങൾ തിരക്കിട്ട് കടന്ന് പോകുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.

ഫയർ ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് ഫയർ ഓഫീസർ കെ ടി സലിൽ ഫയർ മാൻമാരയ ഷിജി, സജിൻ, രഞ്ജു കൃഷ്ണൻ ,അനീഷ് ജി നായർ , ഹോം ഗാർഡ് സാബു എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

പൊലീസ് ഉദ്യോഗസ്ഥരായ എസ് ഐ രഘു, സിപിഒ സെബാർ എന്നിവരും സ്ഥലത്തെ
ത്തിയിരുന്നു

ഇതേ സ്ഥലത്ത് മുൻപും പല തവണ തീപിടുത്തമുണ്ടായിട്ടുണ്ട്

കഴിഞ്ഞ ആഴ്ച ബോട്ട് ജെട്ടി ഭാഗത്തും തീപിടുത്തമുണ്ടായിരുന്നു. നഗരത്തിൽ തുടർച്ചയായി തീപിടുത്തമുണ്ടാകുന്നതിൽ ആശങ്കയിലാണ് വ്യാപാരികളും, നാട്ടുകാരും