video
play-sharp-fill
കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്റ്റോർ ബേക്കറിയിൽ തീപിടുത്തം..! ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്

കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്റ്റോർ ബേക്കറിയിൽ തീപിടുത്തം..! ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജനറൽ ആശുപത്രിക്ക് മുന്നിൽ പ്രവർത്തിക്കുന്ന സ്വീറ്റ് സ്റ്റോർ ബേക്കറിയിൽ തീപിടുത്തം. രാവിലെ ബേക്കറിയിലെത്തിയ ജീവനക്കാരാണ് തീയും പുകയും ഉയരുന്നത് കണ്ടത്.

തുടർന്ന് അഗ്നി രക്ഷാ സേനയേയും കോട്ടയം വെസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തി തീ നിയന്ത്രണ വിധേയമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടുത്തത്തെ തുടർന്ന് ബേക്കറിയുടെ സീലിങ്ങിന് അടക്കം കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് വിലയിരുത്തൽ.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.