play-sharp-fill
റബർ തോട്ടത്തിലെ തീ വീട്ടിലേയ്ക്കു പടർന്നു കയറി: കറുകച്ചാൽ മാന്തുരുത്തിയിൽ വീട് പൂർണമായും കത്തി നശിച്ചു; കോട്ടയത്ത് ഈരയിൽക്കടവിലും തീ പിടുത്തം; അഗ്നി അപകടങ്ങൾ ഒഴിയാതെ നഗരം

റബർ തോട്ടത്തിലെ തീ വീട്ടിലേയ്ക്കു പടർന്നു കയറി: കറുകച്ചാൽ മാന്തുരുത്തിയിൽ വീട് പൂർണമായും കത്തി നശിച്ചു; കോട്ടയത്ത് ഈരയിൽക്കടവിലും തീ പിടുത്തം; അഗ്നി അപകടങ്ങൾ ഒഴിയാതെ നഗരം

സ്വന്തം ലേഖകൻ

കോട്ടയം: റബർതോട്ടത്തിലെ കരികിലയ്ക്കു പിടിച്ച തീ സമീപത്തെ വീട്ടിലേയ്ക്കു പടർന്നു കയറി വീട് പൂർണമായും കത്തി നശിച്ചു. റബർ തോട്ടത്തിനു സമീപത്തെ ആൾതാമസമില്ലാത്ത വീടാണ് കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തിൽ പൂർണമായും കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ കോട്ടയം നഗരത്തിൽ ഈരയിൽക്കടവ് ബൈപ്പാസിനു സമീപത്ത് തരിശിട്ടു കിടന്ന പാടശേഖരത്തിനും തീ പിടിച്ചിരുന്നു.

കറുകച്ചാൽ നെടുംകുന്നം-മാന്തുരുത്തി
റോഡിൽ മാന്തുരുത്തി കവലയ്ക്ക് സമീപമുള്ള റബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ തീ പടർന്നു പിടിച്ചത്. പത്തനാട് സ്വദേശി സലീം
റാവുത്തറുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് ഏക്കറോളം വരുന്ന സ്ഥലം. ഇവിടെ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ തീ പടർന്നു പിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാടുകയറിക്കിടന്ന പറമ്പിലെ
കരികിലയ്ക്കും വള്ളിപ്പടർപ്പുകളിലേയ്ക്കും പടർന്നു പിടിച്ച തീ ആളിപ്പടർന്ന് സമീപത്തെ വീടിനെ വിഴുങ്ങുകയായിരുന്നു. വീട് പൂർണമായി കത്തിനശിച്ചു. നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാമ്പാടിയിൽ നിന്ന് അഗ്‌നിശമനസേന
ഉദ്യോഗസ്ഥർ എത്തിയാണ് ആളിപടർന്ന തീ അണച്ചത്.

വെള്ളിയാഴ്ച രാവിലെ ഈരയിൽക്കടവിലും സമാന രീതിയിൽ തീ പടർന്നിരുന്നു. ഈരയിൽക്കടവിൽ മുപ്പായിക്കാട് കോടിമത റോഡിലാണ് സമാന രീതിയിൽ തീ കത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.