പൂവൻതുരുത്ത് വ്യവസായ മേഖലയിലെ കമ്പയിൽ തീ പിടുത്തം: കത്തിയത് കമ്പനിയുടെ ബോയിലർ; തീ അണയ്ക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടരുന്നു
സ്വന്തം ലേഖകൻ
കടുവാക്കുളം: പൂവൻതുരുത്ത് വ്യവസായ മേഖളയിലെ കമ്പനിയിൽ തീ പിടുത്തം. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കട്ടിയാങ്കൽ റബർ എന്ന കമ്പനിയുടെ ബോയിലറാണ് വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കത്തിയത്. ബോയിലറിൽ നിന്നും തീയും പുകയും അസ്വാഭാവികമായ ശബ്ദവും കേട്ടതോടെ ഫാക്ടറിയിൽ ഉണ്ടായിരുന്നവർ വിവരം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് അംഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. നൂറുകണക്കിന് വ്യവസായ യൂണിറ്റുകളും, കെ.എസ്.ഇ.ബി ഓഫിസും അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് വ്യവസായ ഏരിയയിലാണ്. ഇവിടെയാണ് ഉച്ചയോടെ തീ പിടിച്ചത്. കോട്ടയത്തു നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
നേരത്തെയും പല തവണ വിവിധ കമ്പനികൾക്ക് ഇവിടെ തീ പിടുത്തം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൂവൻതുരുത്തിൽ തന്നെ അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇവിടെയുള്ള നിർമ്മിതി കേന്ദ്രത്തിൽ അഗ്നിരക്ഷാ സേനാ യൂണിറ്റിനായി സ്ഥലം കണ്ടെത്തിയിരുന്നതുമാണ്. എന്നാൽ, സർക്കാർ ഇതുവരെയും യൂണിറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. ഇതാണ് ഇപ്പോൾ ഇവിടെ തീ പിടുത്തമുണ്ടായാൽ രക്ഷാ പ്രവർത്തനം വൈകുന്നതിന്റെ പ്രധാന കാരണം.