play-sharp-fill
ഏറ്റുമാനൂർ യൂണിയൻ ബാങ്കിൽ വൻതീപിടുത്തം ; പണവും രേഖകളും അടക്കം പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു

ഏറ്റുമാനൂർ യൂണിയൻ ബാങ്കിൽ വൻതീപിടുത്തം ; പണവും രേഖകളും അടക്കം പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു

 

സ്വന്തം ലേഖിക

ഏറ്റുമാനൂർ : എം.സി റോഡിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ യൂണിയൻ ബാങ്കിനുള്ളിൽ ഉണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറടക്കം ലക്ഷങ്ങളുടെ നഷ്ടം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപിടുത്തം രണ്ടുമണിക്കൂറോളം നീണ്ടു. കോട്ടയത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ കാനറാ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഏറ്റൂമാനൂർ പൊലീസിന്റെ പെട്രോളിംഗ് സംഘമാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. തീയും പുകയും കണ്ട് പരിഭ്രാന്തനായ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടുത്തത്തിൽ പത്ത് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ കത്തിനശിച്ചു. കമ്പ്യൂട്ടറുകൾ , ഓഫീസിലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ , നോട്ടെണ്ണൽ മെഷീൻ , കസേരയും മേശയും അടക്കമുള്ള ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

ഇതിനുപുറമെ സ്‌ട്രോങ്ങ് റൂമിലൊഴികെ പുറത്തിരുന്ന ഫയലുകളും മറ്റ് രേഖകളും കത്തിനശിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സ്‌ട്രോങ്ങ് റൂമിലുണ്ടായിരുന്ന പണവും മറ്റ് രേഖകളും കത്തിനശിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികെയാണ്. കമ്പ്യൂട്ടറിലോ മറ്റ് ഇലക്ട്രിക് ഉപകരണങ്ങളിൽ നിന്നോ ഉണ്ടായ ഷോർട്ട് സർക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റിന്റെ രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ. ആർ ഷിനോയ്, അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ വി.സാബു എന്നിവരാണ് തീയണക്കുന്നതിനായി നേതൃത്വം നൽകിയത്.