കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ തീ പിടുത്തം; അപകടം നടന്നത് കാലപ്പഴക്കം ചെന്ന ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ; കെട്ടിടത്തിന്റെ ഒരു ഭാ​ഗം മാസങ്ങൾക്ക് മുമ്പ് അടർന്നു വീണിരുന്നു; കെട്ടിടം ഏത് സമയത്തും നിലംപൊത്തുമെന്ന അവസ്ഥയായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടർന്നത്. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

പുലർച്ചെ ആറ് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലെക്‌സിൽ നിന്നാണ് തീ ഉയർന്നത്. പുലർച്ചെ ആയതിനാൽ കെട്ടിടത്തിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താഴത്തെ നിലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തീ പടരാതിരുന്നത് മൂലം വൻദുരന്തം ഒഴിവായി. അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ അണച്ചത്.

അപകട കാരണം വ്യക്തമായിട്ടില്ല. കാലപ്പഴക്കം ചെന്ന മുനിസിപ്പൽ സ്റ്റാൻഡ് കെട്ടിടം പൊളിച്ചു പുതിയത് പണിയണം എന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുന്നതാണ്. 3/4മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണിരുന്നു.കെട്ടിടം ഏത് സമയത്തും നിലംപൊത്തുമെന്ന അവസ്ഥയായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ.