അതിരമ്പുഴയിലെ സറ്റേഷനറിക്കടയിൽ വൻ തീപിടുത്തം: പുലർച്ചെയുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം; തീ നിയന്ത്രണ വിധേയമാക്കി; ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: അതിരമ്പുഴ ചന്തയക്കുള്ളിലെ സ്റ്റേഷനറിക്കടയിൽ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ദിനേശ് സ്റ്റോഴ്‌സിലാണ് ചൊവ്വാഴ്ച പുലർച്ചെ വൻ തീപിടുത്തം ഉണ്ടായത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷ സേനയെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് കോട്ടയത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാ യൂണിറ്റ് തീ നിയന്ത്രിക്കുകയായിരുന്നു.
അതിരമ്പുഴ കദളിമറ്റം താന്നിക്കൽ വീട്ടിൽ ഗോപാലന്റെ ഉടമസ്ഥതയിലുള്ളതാണ് ദിനേശ് സ്റ്റോഴ്‌സ്. മിഠായിയും മറ്റു സ്‌റ്റേഷനറി സാധനങ്ങളുമാണ് ഇവിടെ നിന്നും ഹോൾസെയിലായി വിതരണം ചെയ്യുന്നത്. ഈ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ സറ്റോക്ക് ഉണ്ടായിരുന്നു. ഈ സ്‌റ്റോക്ക് കത്തി നശിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശമാകെ തീയും പുകയും നിറഞ്ഞിരിക്കുകയാണ്. നൂറ് കണക്കിന് നാട്ടുകരാണ് സംഭവം അറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നത്.