ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍; അമ്മ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍; സംഭവത്തിൽ ദുരൂഹത

Spread the love

കോഴിക്കോട്: ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി.

കുന്നമംഗലം പയിമ്ബ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്.

മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറാണ് ഷിംജു. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഷിംജുവിന്റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു.

2018ല്‍ അഗ്നിരക്ഷാ സേനയില്‍ ജോലിയില്‍ പ്രവേശിച്ച ഷിംജുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷത്തോളമായി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. ശാന്ത അസുഖബാധിതയായിരുന്നു എന്ന് സൂചനയുണ്ട്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വൈകീട്ടോടെ സംസ്‌കരിക്കും.