
എറണാകുളം: പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്. രാവിലെ 10.45ഓടെ തീയേറ്ററിനുള്ളില്‍ പുക ഉയരുകയായിരുന്നു.
ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് വാഴ 2 സിനിമാ പ്രദർശനം നടക്കുന്നതിനിടെ യാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കാണികള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥർ തീയേറ്ററിനുള്ളില്‍ പരിശോധന നടത്തുകയാണ്.



