
റായ്പൂർ: പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ ലൈറ്റർ കത്തിച്ച് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിലിട്ട് യുവാവ്.
രണ്ട് യുവാക്കള്‍ ബൈക്കില്‍ പെട്രോള്‍ നിറയ്‌ക്കുന്നതിനായി പമ്പിലെത്തി. ജീവനക്കാരൻ ടാങ്കില്‍ പെട്രോള്‍ നിറയ്‌ക്കുന്ന സമയം ബൈക്കിന്റെ പിന്നിലിരുന്ന ധർമ്മേന്ദ്ര താഴെയിറങ്ങി സിഗരറ്റ് കത്തിക്കാൻ തുടങ്ങി. ഇതുകണ്ട് ബൈക്കിലിരിക്കുകയായിരുന്ന ഇമ്രാൻ ധർമ്മേന്ദ്രയെ തള്ളിമാറ്റി. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവ് ലൈറ്റർ കത്തിച്ച് ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിൽ ഇടുകയായിരുന്നു.
പെട്രോള്‍ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീയണച്ചതിനാല്‍ വലിയൊരപകടം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിർഗാവ് സ്വദേശി ധർമ്മേന്ദ്ര സിംഗ്, എഎച്ച്‌പി കോളനി സ്വദേശി ഇമ്രാൻ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിനു പിന്നാലെ യുവാക്കള്‍ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പമ്പ് ജീവനക്കാർ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ ബൈക്കും ലൈറ്ററും കസ്റ്റഡിയിലെടുത്തു.



