പൂജാമുറിയിൽ വിളക്ക് കത്തിക്കവേ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

പാലക്കാട്: പാലക്കാട് നന്ദിയോട് വീട്ടിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു. മേൽപ്പാളത്ത് താമസിക്കുന്ന വസന്ത ഗോകുലത്തിനാണ് (55) പരിക്കേറ്റത്.

ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പൂജാ മുറിയിൽ വിളക്ക് വെക്കുന്നതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന, വിഷുവിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന പടക്കത്തിൽ തീപ്പെട്ടി കൊള്ളി അബദ്ധത്തിൽ വീണതാണ് അപകടത്തിന് കാരണമായത്.

തീപ്പെട്ടിക്കൊള്ളി വീണതോടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റ വസന്തയെ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.