play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിനു സമീപം വൻ തീപിടുത്തം ; ഒരു കട പൂർണ്ണമായും മൂന്ന് കടകൾ ഭാഗികമായും കത്തി നശിച്ചു

കോട്ടയം മെഡിക്കൽ കോളേജിനു സമീപം വൻ തീപിടുത്തം ; ഒരു കട പൂർണ്ണമായും മൂന്ന് കടകൾ ഭാഗികമായും കത്തി നശിച്ചു

 

കോട്ടയം:  മെഡിക്കൽ കോളേജിനു സമീപം വൻ തീപിടുത്തം. കോളേജിൽ സമീപത്തെ ബസ് സ്റ്റാൻഡിന് മുൻപിലുള്ള തോട്ടത്തിൽ എന്ന കടയിലാണ് തീ പിടത്തമുണ്ടായത് അത് പിന്നീട്  സമീപത്തുള്ള മൂന്ന് , നാല് കടകളിലേക്ക്  വ്യാപിക്കുകയായിരുന്നു. നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്.
പതിനെഞ്ചിലേറെ ഷോപ്പുകൾ ഉള്ള കോംപ്ലക്സിലാണ് തീ പിടിത്തമുണ്ടായത്.

അഞ്ചോളം  ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ്  തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സഹകരണ രജിസ്ട്രേഷൻ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ക ടകൾക്കു മുൻപിലുള്ള ട്രാൻസ്ഫോമറിൽ നിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. തീ ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ്.