video
play-sharp-fill
മൂവാറ്റുപുഴ ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

മൂവാറ്റുപുഴ ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ

ഇടുക്കി : മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നഗരത്തിൽ കച്ചേരിത്താഴത്ത് ഭാഗത്താണ് കാറിനു തീപിടിച്ച് കത്തി നശിച്ചത് . അപകടത്തിൽ ആർക്കും പരിക്കില്ല.

രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ ഡ്രൈവർ വാഹനം നിർത്തി. തുടർന്ന് യാത്രക്കാർ ഉൾപ്പെടെ പുറത്തേക്കിറങ്ങി യതിനാൽ അപകടം ഒഴിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇത് കത്തി നശിച്ചു . മൂവാറ്റുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.