കട്ടക്കിലെ സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയുവിൽ വൻ തീപിടുത്തം; 10 പേർക്ക് ദാരുണാന്ത്യം

Spread the love

ഒഡീഷയില്‍ സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയുവിലുണ്ടായ വൻ തീപിടിത്തത്തില്‍ 10 മരണം. കട്ടക്കിലെ എസ്‌സി‌ബി മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്‌ച പുലർച്ചെ മൂന്നുമണിയോടടുപ്പിച്ചായിരുന്നു സംഭവം.11 ജീവനക്കാർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്.

video
play-sharp-fill

ട്രോമാ കെയർ വിഭാഗത്തിലെ ഐസിയുവില്‍ അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പാർപ്പിച്ചിരുന്നയിടത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനാംഗങ്ങള്‍ വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തില്‍ ഷോർട്ട് സർക്യൂട്ട് വന്നതാണ് വൻ തീപിടിത്തത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 10 പേർ മരിച്ചതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി അറിയിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തി. ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു.

‘ആകെ 23 രോഗികളെയാണ് മറ്റ് വകുപ്പുകളിലേക്ക് മാറ്റിയത്. ഇതില്‍ ഏഴ് ഗുരുതരാവസ്ഥയിലായിരുന്നവർ മരിച്ചു. മൂന്ന് പേർ പിന്നീട് മരിച്ചു. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നല്‍കാൻ നിർദ്ദേശിച്ചിട്ടുണ്ട്.’ മുഖ്യമന്ത്രി വ്യക്തമാക്കി. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര ധനസഹായമായി 25 ലക്ഷംരൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group