
ചാലക്കുടി: ചാലക്കുടിയില്‍ ദേശീയ പാതയില്‍ ഓടികൊടുക്കുന്ന പിക്കപ്പ് വാനിന് തീ പിടിച്ചു. ചാലക്കുടിയില്‍ നിന്നും കൊരട്ടി ഭാഗത്തേക്ക് പോയിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്.
ചാലക്കുടി പുഴയുടെ പാലത്തിന് സമീപത്ത് വെച്ച് ഇന്ന് (ചൊവ്വ)വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ചാലക്കുടി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. അതിനാല്‍ ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം സംതംഭിച്ചു.


