
കാസർഗോഡ് : മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്, വീട്ടിലെ മുടിക്ക് തീപിടിച്ചു. കാസർഗോഡ് ഭഗവതീ നഗറിലെ ചിത്ര കുമാരിയുടെ ഓട് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. തീ പടരുന്നത് വീട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഉടൻ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എൻ വേണുഗോപാലിന്‍റെറെ നേതൃത്വത്തില്‍ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന അലമാര, മേശ, കട്ടില്‍ കിടക്ക, മറ്റ് സാധന സാമഗ്രികള്‍, റൂമിന്‍റെ സീലിംഗ്, എന്നിവയെല്ലാം പൂർണ്ണമായും കത്തിനശിച്ചു. മറ്റ് ഭാഗങ്ങളില്‍ തീ പടരാതിരുന്നതിനാല്‍ വൻ നഷ്ടം ഒഴിവായി. വീട്ടില്‍ ചിത്രകുമാരിയും കൊച്ചുമകനും മാത്രമാണ് താമസം. തീപിടുത്തത്തില്‍ അരലക്ഷം രൂപയുടെ നഷ്ടം വന്നതായി വീട്ടുകാർ പറഞ്ഞു.
സേനാഗങ്ങളായ ഇ പ്രസീദ്, ജെ.എ. അഭയ് സെൻ, ജെ. ബി. ജിജോ, ഏ രാജേന്ദ്രൻ എന്നിവർ തീ അണക്കാനുള്ള സംഘത്തില്‍ ഉണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


