ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച്‌ ഒരാൾക്ക് ദാരുണാന്ത്യം; മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല

Spread the love

ഇടുക്കി: ഇടുക്കി വെള്ളത്തൂവലില്‍ വീടിന് തീപിടിച്ച്‌ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളത്തൂവല്‍ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ (ബുധനാഴ്ച) രാത്രി തീ പിടിച്ചത്. എന്നാൽ, തീപിടുത്തത്തിൽ മരിച്ചത് ആരെന്ന് അറിയാൻ കഴിഞ്ഞിട്ട് ഇല്ല.

video
play-sharp-fill

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന എത്തി തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില് വെള്ളത്തൂവല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ആളെ തിരിച്ചറിയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.