
വസ്ത്രങ്ങള്‍ തനിയെ കത്തുന്നു; ഞെട്ടി വിറച്ചൊരു കുടുംബം
സ്വന്തംലേഖകൻ
കോട്ടയം : ഒരു വീട്ടിലെ വസ്ത്രങ്ങൾ തനിയെ കത്തുന്നതായി പരാതി.
മൂവാറ്റുപുഴയില്‍ വാളകത്ത് കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്‌സും.
ആദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തുകയായിരുന്നു. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. അസ്വാഭാവികത തോന്നിയതോടെ മിഡേഷ് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ വീടിന്റെ പല ഭാഗങ്ങളിലായി ഏഴ് തവണ പിന്നെയും തീ പിടിച്ചു. വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ആര്‍ക്കും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടുക്കളയിലെ ഗ്ലാസുപകരണങ്ങളും നിലത്തു വീണ് പൊട്ടി. തീപിടിത്ത വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് പ്രദേശവാസികളാണ് മിഡേഷിന്റെ വീട്ടിലേക്ക് എത്തുന്നത്.