
റിയോ ഡി ജനീറോ: യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ വൻ തീപിടിത്തം. ബ്രസീലിലെ ബെലെമില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി പവലിയന് സമീപം ആണ് തീപിടിച്ചത്. 13 perkk കേന്ദ്ര പരിസ്ഥിതി മന്ത്രിയും ഇന്ത്യയില്‍ നിന്നുള്ള 20 മാധ്യമപ്രവർത്തകരും അടക്കം പരിപാടിയില്‍ ഉണ്ടായിരുന്നു.
ഷോര്ട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. COP-30 ല്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ ആതിഥേയത്വം വഹിക്കുന്നത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി ഇപ്പോള്‍ തീ അണക്കുകയാണ്. ആർക്കും പരിക്കുകകളൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.



