video
play-sharp-fill
ലൈംഗികാതിക്രമ കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ലൈംഗികാതിക്രമ കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

 

തൃശൂർ: ലൈംഗികാതിക്രമ കേസിൽ മുകേഷ് സ്ഥാപിച്ച്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 

2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു ആലുവ സ്വദേശിനിയുടെ പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.