
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഐഎഫ്‌എഫ്‌കെയിൽ ജൂറി അംഗമായിരുന്ന സ്ത്രീയോട് ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം ജെഎഫ്‌സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്.
ഐഎഫ്‌എഫ്‌കെയിൽ മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് ജൂറിയുടെ ചെയർമാനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടോൺമെന്റ് പൊലീസ് കേസെടുത്തത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നേരത്തെ പി.ടി.കുഞ്ഞുമുഹമ്മദിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


