ഫിൻലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; നൂറ് കണക്കിന് യുവാക്കൾ വഴിയാധാരമായി; കോട്ടയമടക്കം ഏഴ് ജില്ലകളിൽ നടത്തിയ തട്ടിപ്പിൽ വീണത് മുന്നോറോളം തൊഴിൽരഹിതർ; തട്ടിപ്പ് നടത്തിയത് ഡിവൈഎസ്പി നേരിട്ട്; വിവിധ പോലീസ് സ്റ്റേഷനുകളിലെത്തിയ പത്തിലധികം പരാതികൾ ഡിവൈഎസ്പി അട്ടിമറിച്ചു; തേർഡ് ഐ ന്യൂസ് എക്സ്ക്ലൂസീവ്

Spread the love

എ.കെ ശ്രീകുമാർ                              തിരുവനന്തപുരം : ഫിൻലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നിന്നായി മുന്നൂറിലധികം യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ റിട്ട. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തട്ടിയെടുത്തു.

video
play-sharp-fill

കൊല്ലം ജറോംനഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംതൃപ്തി എന്ന സ്ഥാപനത്തിൻ്റെ പേരിലാണ് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയും കഴിഞ്ഞവർഷം ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് റിട്ടയർ ചെയ്ത ഡിവൈഎസ്പിയുമായ സോളമനും, ഇയാളുടെ മകൻ അരുൺ സോളമനും, മാധവൻപിള്ള എന്നയാളും ചേർന്ന് സംസ്ഥാന വ്യാപകമായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.

കോട്ടയമടക്കം ഏഴ് ജില്ലകളിൽ നടത്തിയ തട്ടിപ്പിൽ വീണത് മുന്നോറോളം തൊഴിൽരഹിതരാണ്. ഫിൻലൻഡിലെ സൂപ്പർമാർക്കറ്റുകളിലേക്ക് 2 ലക്ഷം രൂപ ശമ്പളത്തിൽ ജോലി നൽകാം എന്ന് കാണിച്ച് ഫെയ്സ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും തട്ടിപ്പുകാർ നൽകിയ പരസ്യം കണ്ടാണ് കോട്ടയം, തിരുവനന്തപുരം, കൊല്ലം സ്വദേശികളായ യുവാക്കൾ അരുൺ സോളമനെ വിളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഡിവൈഎസ്പി സോളമൻ യുവാക്കളെ ബന്ധപ്പെടുകയും താൻ ഇൻ്റലിജൻസ് ബ്യൂറോയിലെ ഡിവൈഎസ്പി ആണെന്നും അരുൺ സോളമന്റെ പിതാവ് ആണെന്നും പരിചയപ്പെടുത്തി . താനും, മകൻ അരുൺ സോളമനും, തന്റെ അളിയനും , സുഹൃത്ത് മാധവൻ പിള്ളയും ചേർന്നാണ് സ്ഥാപനം നടത്തുന്നതെന്നും ജോലി 100% ഉറപ്പാണെന്നും പറഞ്ഞു. പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ വാക്ക് വിശ്വസിച്ച് 2025 ജൂണിൽ യുവാക്കൾ ആദ്യ ഗഡുവായി 35000 രൂപ നൽകി. തുടർന്ന് രണ്ടാം ഗഡുവായി 78000 രൂപ കൂടി നൽകി. ആകെ 113000 /- രൂപ . പണം നൽകിയത് സോളമന്റെ നിർദ്ദേശപ്രകാരം മാധവൻപിള്ളയുടെ അക്കൗണ്ടിലേക്കാണ്.

മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ യുവാക്കൾ കൊല്ലത്ത് എത്തി സോളമനെ കണ്ട് പണം തിരികെ ചോദിച്ചു. ജോലി ഉടൻ ശരിയാകുമെന്ന മറുപടിയല്ലാതെ യുവാക്കൾക്ക് ആശ്വാസം ലഭിക്കുന്ന യാതൊന്നും കിട്ടിയില്ല. തുടർന്ന് നിരന്തരമായി ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പതിവ് മറുപടി തന്നെയാണ് കിട്ടിയത്.

ഇതോടെയാണ് യുവാക്കൾ കൊല്ലത്തെത്തി വിശദമായ അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ തങ്ങൾ ചതിക്കപ്പെട്ടെന്നും ഫിൻലൻഡിൽ ജോലി വാങ്ങി നൽകാമെന്നും പറഞ്ഞ് നൂറുകണക്കിന് ആളുകളെ പറ്റിച്ചതായും പണം തട്ടിയെടുത്തതായും മനസ്സിലായി.

കോട്ടയം  സ്വദേശികൾ പണം ചോദിച്ച് കൊല്ലത്തെത്തിയ ദിവസം മാത്രം 32 പേരാണ് പണം ആവശ്യപ്പെട്ട് സോളമനെ കാണാൻ വന്നത്.

ചതിയും തട്ടിപ്പും മനസിലാക്കിയ യുവാക്കൾ വിവിധ ജില്ലകളിലായി പത്തിലധികം പരാതികൾ നൽകി. എന്നാൽ ഡിവൈഎസ്പിയുടെ സ്വാധീനം ഉപയോഗിച്ച് ഈ പരാതികളെല്ലാം സോളമൻ അട്ടിമറിച്ചു.

മികച്ച വരുമാനവും നല്ല ജീവിതവും സ്വപ്നം കണ്ടാണ് പലരും ഫിൻലൻഡിലേക്ക് പോകാനൊരുങ്ങിയത്. പല യുവാക്കളും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലുള്ള വരുമാണ്. ഇവരെയാണ് പൊലീസിന്റെ പേര് പറഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചത്. പണം തിരികെ ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെ നേരിട്ട് കാണാനാണ് യുവാക്കളുടെ തീരുമാനം.