
മലപ്പുറം : അലക്ഷ്യമായി റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ ഇരുമ്പുഴി സ്വദേശിയിൽനിന്ന് നഗരസഭ ഹെൽത്ത് എൻഫോഴ്സ്സ്മെൻറ് സ്ക്വാഡ് 5000 രൂപ പിഴയീടാക്കി.
കഴിഞ്ഞദിവസം ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നെല്ലിപ്പറമ്പിൽനിന്ന് മുകുതാമണ്ണ് ശിവക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
റോഡിൽ ഉപേക്ഷിച്ച മാലിന്യങ്ങളിൽനിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം വലിച്ചെറിഞ്ഞയാളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group