കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്തും: 12 ലക്ഷം വിലമതിക്കുന്ന യന്ത്രം പുറത്തു നിന്ന് ഇറക്കുമതി ചെയ്യും; മന്ത്രി ഗണേഷ് കുമാർ

Spread the love

 

കൊച്ചി: കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി ഗണേഷ് കുമാർ. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

video
play-sharp-fill

 

മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തും.

 

കെഎസ്ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്ന് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫിസറായാലും ഡ്രൈവറായാലും സസ്പെൻഷൻ ഉറപ്പാണ്. സുതാര്യമായ പരിശോധന നടത്തിയതിലൂടെ കെഎസ്ആർടിസിയിലെ അപകടനിരക്കുകളും കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group