
സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; മൃതദേഹത്തിനടുത്ത് നിന്നും മണ്ണെണ്ണ കുപ്പിയും ആത്മഹത്യാകുറിപ്പും കണ്ടെത്തി
സ്വന്തം ലേഖകൻ
തൃശൂർ: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മനക്കോടി മേടയിൽ ഗോപിനായരുടെ ഭാര്യ രാധയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഒൻപത് മണിയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്നും മണ്ണെണ കുപ്പിയും ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി മെഡിക്കൽ കോളജിൽ ഇവർ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
Third Eye News Live
0
Tags :