
കോട്ടയം: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികളിൽ 2024-25 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകുന്നു.
2025 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 അഥവാ അതിൽ കൂടുതൽ പോയിന്റ് നേടുകയോ 2024 -25 അധ്യയന വർഷത്തെ പ്ലസ് ടു/ വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനം മാർക്കിൽ കുറയാതെ മാർക്ക് നേടുകയോ ചെയ്ത വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം.
എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ കുട്ടികൾക്ക് മാർക്ക് മാനദണ്ഡത്തിൽ അഞ്ചു ശതമാനം ഇളവുണ്ട്. വിദ്യാർഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യ ചാൻസിൽ വിജയിച്ചവരരുമാകണം. www.agriworkersfund.org എന്ന വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചിനു മുൻപായി ജില്ലാ ഓഫിസിൽ നൽകണം.
വിശദവിവരങ്ങൾക്ക് ഫോൺ:0481-2585604.

Whatsapp Group 1 | Whatsapp Group 2 |Telegram Group