play-sharp-fill
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ല; സംവരണം ശരിവച്ച് നാല് സുപ്രീംകോടതി ജഡ്ജിമാർ; അഞ്ചംഗ ബഞ്ചിൽ വിയോജിച്ചത് ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രം

മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമല്ല; സംവരണം ശരിവച്ച് നാല് സുപ്രീംകോടതി ജഡ്ജിമാർ; അഞ്ചംഗ ബഞ്ചിൽ വിയോജിച്ചത് ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രം

സ്വന്തം ലേഖകൻ

ദില്ലി: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാർദിവാല എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇതിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ട് മാത്രമാണ് സംവരണത്തിൽ വിയോജിച്ചത്.


സുപ്രീംകോടതിയിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ നാല് പേരും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കുള്ള സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് വിധിച്ചു. 10 ശതമാനം സംവരണമാവും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ലഭിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിപ്രസ്താവം നടത്തിയ ന്യായാധിപന്മാർ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ലെന്ന് പ്രേത്യേകം നിരീക്ഷിച്ചു.