കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു

Spread the love

കോട്ടയം : പോലീസ് ഉദ്യോഗസ്ഥർക്ക് ഫിനാൻഷ്യൽ മാനേജ്മെന്റ് ക്ലാസ്സ് സംഘടിപ്പിച്ചു.

ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക മാനേജ്മെന്റിൽ പരിശീലനം നൽകുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് ക്ലാസ്സ് നടത്തി. പോലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച  ക്ലാസ്സ്‌ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.എ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്‍ഷുറന്‍സ് വഹിക്കുന്ന പങ്കിനെക്കുറിച്ചുമാണ് ക്ലാസ്സിൽ പ്രതിപാദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നായി 60 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ്സില്‍ പങ്കെടുത്തത്.

ഫിനാൻഷ്യൽ അഡ്വൈസർമാരായ  പ്രകാശ് ബാബു, ശ്രീഹരി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. കോട്ടയം അഡീഷണൽ എസ്.പി സതീഷ് കുമാർ, ഡിസിആർബി ഡിവൈഎസ്പി ജ്യോതികുമാർ എന്നിവരും പങ്കെടുത്തു.