സ്വന്തം ലേഖിക
എരുമേലി: അമിത പലിശ വാങ്ങി അനധികൃത പണമിടപാട് നടത്തിയയാള്‍ പിടിയില്‍.
പമ്പാവാലി മൂലക്കയം തറയില്‍മലയില്‍ സന്തോഷ് എബ്രഹാം (43) ആണ് അറസ്‌റ്റിലായത്.
ഇയാള്‍ രേഖകള്‍ ഈടുവാങ്ങി പണം നല്‍കി ഉയര്‍ന്ന പലിശ വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്‌റ്റ്. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രോമിസറി നോട്ടുകളും, മുദ്രപത്രങ്ങളും, ബ്ലാങ്ക് ചെക്കുകളും, 17,000 രൂപയും കണ്ടെടുത്തു.
എരുമേലി എസ്. എച്ച്. ഒ. എം. മനോജ്, എസ്. ഐ. അനീഷ് എം. എസ്, ബ്രഹ്‌മദാസ്, സുരേഷ് ബാബു, പോള്‍ മാത്യു, ഓമന, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.