video
play-sharp-fill
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മന്ത്രിമാരുടെ വിദേശയാത്ര; മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു; ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുമ്പോൾ അനാവശ്യ വിദേശയാത്ര ഒഴിവാക്കണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മന്ത്രിമാരുടെ വിദേശയാത്ര. മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നു.

മെയ് 6 മുതല്‍ 8 വരെ യുഎഇയില്‍ നടക്കുന്ന ലോക മലയാളി കൗണ്‍സിലിന്റെ 2022 കുടുംബ സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ചിഞ്ചു റാണി വിദേശത്തേക്ക് പറക്കുന്നത്. മന്ത്രിയുടെ യാത്രയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇയിലെ താമസവും അവിടെ എത്തിയതിനുശേഷമുള്ള യാത്രയുടെ ചെലവും സംഘാടകരാണ് വഹിക്കുന്നത്. യുഎഇയിലേക്ക് മന്ത്രി മെയ് 5 ന് തിരിക്കും. തിരിച്ച്‌ മെയ് 9 ന് മടങ്ങിയെത്തും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ട്രഷറി അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ അനാവശ്യ വിദേശയാത്ര ഒഴിവാക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.

25ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഒരു തുകയുടെ ബില്ലും സര്‍ക്കാര്‍ ട്രറിയില്‍ നിന്നും മാറി നല്‍കുന്നില്ല. ഇതിനിടെയാണ് സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്ത് മന്ത്രിയുടെ യാത്ര.