കണ്ണിൽ ചോരയില്ലാത്ത ഫൈനാൻസുകാർ: പ്രസവാനന്തര ശുശ്രൂഷയിൽ കഴിഞ്ഞ യുവതിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി: ഭീഷണി ഭയന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തവണ മുടങ്ങിയതിനായിരുന്നു ഭീഷണി: ഫൈനാൻസ് മാനേജർ ഉൾപ്പെടെ 3 പേർക്കെതിരേ കേസ്

Spread the love

കണ്ണൂർ: കണ്ണൂരില്‍ വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ശ്രീരാം ഫൈനാൻസ് മാനേജർ ഉള്‍പ്പെടെ മൂന്ന് പേർക്കെതിരെ പാനൂർ പോലീസ് കേസെടുത്തു.

video
play-sharp-fill

മാനേജരുടെ പേരിലും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കുമെതിരെയാണ് കേസെടുത്തത്. ഇവരുടെ ഭീഷണിമൂലം ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാനൂർ മാക്കുനിയിലെ റഫ്സീനയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രസവാനന്തര ശുശ്രൂഷയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ ഭീഷണിയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീരാം ഫൈനാൻസില്‍ നിന്നും അമ്പതിനായിരം രൂപ ഇവർ ലോണ്‍ എടുത്തിരുന്നു. എല്ലാ മാസവും 3000 രൂപ വീതം യുവതി അടക്കുന്നുമുണ്ടായിരുന്നു.

എന്നാല്‍ മൂന്ന് മാസം അടവ് തെറ്റിയതിനെ തുടർന്നാണ് യുവതിക്കെതിരെ ഭീഷണി മുഴക്കിയത്. പാനൂർ മാക്കുനിയിൻ വാടകവീട്ടില്‍ കഴിയുകയാണ് ഇവർ. അസുഖത്തെ തുടർന്നാണ് മൂന്ന് മാസത്തെ ലോണ്‍ അടവ് മുടങ്ങിയത്. സംഭവത്തില്‍ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.