play-sharp-fill
വിധിയെഴുതാന്‍ 2.76 കോടി വോട്ടര്‍മാര്‍; 1,33,90, 592 പുരുഷന്മാർ 1,43,07,851 സ്ത്രീകൾ 362 ട്രാന്‍സ്‌ജെന്‍ഡര്‍ ; അന്തിമ വോട്ടര്‍പട്ടിക ഇന്ന് ; ഇന്നുകൂടി പത്രിക നല്‍കാം

വിധിയെഴുതാന്‍ 2.76 കോടി വോട്ടര്‍മാര്‍; 1,33,90, 592 പുരുഷന്മാർ 1,43,07,851 സ്ത്രീകൾ 362 ട്രാന്‍സ്‌ജെന്‍ഡര്‍ ; അന്തിമ വോട്ടര്‍പട്ടിക ഇന്ന് ; ഇന്നുകൂടി പത്രിക നല്‍കാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.


ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4.18 ലക്ഷം വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനായത്.

അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 234 പത്രികകള്‍. 143 സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശം നല്‍കിയത്. ബുധനാഴ്ച മാത്രം 152 പത്രിക വിവിധ മണ്ഡലങ്ങളില്‍ ലഭിച്ചു. വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. എട്ടുവരെ പിന്‍വലിക്കാം.