ജാനകി vs സ്റ്റേറ്റ് ഓഫ് കേരള; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞതിനെതിരെ സിനിമാ സംഘടനകളുടെ സമരം ഇന്ന്

Spread the love

കൊച്ചി: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ ജാനകി എന്ന പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന ബോർഡിന്റെ തീരുമാനത്തിനെതിരെ സിനിമാ സംഘടനകളുടെ സമരം ഇന്ന്.

ഫെഫ്കയുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മുതല്‍ സമരം ആരംഭിക്കും. തിരുവനന്തപുരം തിരുവല്ലം സിബിഎഫ്‍സി റീജിയണല്‍ ഓഫീസിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ താരസംഘടനയായ ‘അമ്മ’, നിർമാതാക്കളുടെ സംഘടന തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.

പ്രതിഷേധത്തെ പിന്തുണക്കുന്ന രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവരും സമരത്തിന്റെ ഭാഗമാകുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഥാപാത്രത്തിന്റെ പേരായ ജാനകി എന്നത് സിനിമയുടെ പേരില്‍ നിന്ന് നീക്കണമെന്ന നിർദശമായിരുന്നു സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്. ചിത്രം വെള്ളിയാഴ്ചയായിരുന്നു റിലീസ് ചെയ്യേണ്ടിരുന്നത്.