‘സ്ത്രീകള്‍ പിന്നില്‍ ഇരിക്കുന്നത് യാദൃശ്ചികമോ?’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലെ സീറ്റിങ് ക്രമീകരണത്തെ വിമര്‍ശിച്ച്‌ നടി അഹാന കൃഷ്ണ

Spread the love

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ സീറ്റ് ക്രമീകരണത്തെ വിമർശിച്ച്‌ നടി അഹാന കൃഷ്ണ.

video
play-sharp-fill

പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കള്‍ പിൻനിരയിലാണ് എന്നുള്ളത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന് അഹാന ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
പുരസ്കാര ജേതാക്കള്‍ക്കായി ഒരുക്കിയിരുന്ന സീറ്റുകളില്‍ പുരുഷന്മാർ മുൻനിരയിലും സ്ത്രീകള്‍ പിൻനിരയിലയുമാണ് ഉണ്ടായിരുന്നത്.

‘എല്ലാം വളരെ മികച്ചതായിരുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തില്‍ സന്തോഷിക്കുന്നു. എങ്കിലും, വീഡിയോ കണ്ടപ്പോള്‍ വിജയികളെ ഇരുത്തിയിരുന്ന രീതി മനസില്‍ ചെറിയൊരു അസ്വസ്ഥതയുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് യാദൃശ്ചികമാണോ? അവരില്‍ പലരും തീർച്ചയായും മുൻനിരയില്‍ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും പറയാതിരിക്കാനായില്ല.’ അഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.