രജിഷ വിജയന്റെ ‘കോവര്‍ട്ടി’ ഇന്ത്യയിലെ ഒരേയൊരു ഓസ്കാർ അംഗീകൃത ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ

Spread the love

രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘കോവർട്ടി’ എന്ന ഹ്രസ്വ ചിത്രം ഇന്ത്യയിലെ ഒരേയൊരു ഓസ്കാർ അംഗീകൃത ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ ബാംഗ്ലൂർ ഇന്റർനാഷണല്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (ബി.ഐ.എസ് എഫ്.എഫ് ) തിരഞ്ഞെടുക്കപ്പെട്ടു.

റോഹിൻ രവീന്ദ്രൻ നായർ സംവിധാനം ചെയ്ത‌ കോവർട്ടി, 1980 കളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ സബ് രജിസ്ട്രാർ ഓഫീസിലെ ടൈപ്പിസ്റ്റും ടൈപ്പ് റൈറ്ററും തമ്മിലുണ്ടാകുന്ന ഹൃദയ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

സംവിധായകൻ റോഹിൻ രവീന്ദ്രൻ നായരും മുകുന്ദനുണ്ണി അസോസ്സിയേറ്റ്സിന്റെ സഹ തിരക്കഥാകൃത്തായ വിമല്‍ ഗോപാലകൃഷ്‌ണനും ചേർന്നാണ് രചന നിർവഹിച്ചത്. ചിത്രം ഐ ഫോണിലാണ് ഷൂട്ട് ചെയ്തത്. മുപ്പത് മിനുട്ട് ദൈർഘ്യമുണ്ട് ചിത്രത്തിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഇടവേളയ്ക്ക് ശേഷം രജിഷ വിജയൻ വീണ്ടും സിനിമാരംഗത്ത് സജീവമായിരിക്കുന്നു. മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരം, ഇപ്പോള്‍ തമിഴ് സിനിമകള്‍ ആയ ബൈസണും സർദാർ 2ഉം റിലീസിനായി ഒരുങ്ങുകയാണ്. അതോടൊപ്പം ആന്റണി വര്‍ഗീസ് നായകനാകുന്ന ‘കാട്ടാളന്‍’ എന്ന ചിത്രത്തില്‍ നായികയായി എത്തുകയാണ് രജിഷ.