“കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള”: ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഉദ്ഘാടനം നാളെ; അനശ്വര തീയേറ്ററിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും

Spread the love

കോട്ടയം : ഫെബ്രുവരി 20 മുതൽ 26 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെയും സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന “കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള” യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് അനശ്വര തിയേറ്ററിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

video
play-sharp-fill

മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ പ്രവർത്തനം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ഓഫീസ് (പകൽ വീട്) രാവിലെ 10.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐ.എഫ്.എഫ്.കെ പുരസ്‌കാര ജേതാക്കൾ, 2025ലെ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ വിഭാഗത്തിലെ സിനിമകൾ, പുതിയ മലയാള സിനിമകൾ എന്നിവ ഉൾപ്പെടെ ഏഴ് ദിവസങ്ങളിലായി 35 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. കൂടാതെ “കോട്ടയം സിനിമ പൈതൃകം” എന്ന പ്രത്യേക വിഭാഗത്തിൽ തെരഞ്ഞെടുത്ത ചിത്രങ്ങളും പ്രദർശനത്തിന് ഉണ്ടാകും.

ഡെലിഗേറ്റ് ഫീസ് വിവരങ്ങൾ ഇങ്ങനെ:-

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്നവർക്ക് ₹700

വിദ്യാർത്ഥികൾക്ക് ₹300

ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് ₹500