ലഹരി മരുന്ന് ഉപയോ​ഗിച്ച് ഉന്മാദത്തിലായി; പുലർച്ചെ രണ്ടു മണിക്ക് തൃശ്ശൂർ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം; അറസ്റ്റ് ചെയ്ത് പോലീസ്; ഇയാളിൽ നിന്ന് കണ്ടെടുത്തത് എം.ഡി.എം.എ എന്ന മാരകമായ ലഹരി മരുന്ന്

ലഹരി മരുന്ന് ഉപയോ​ഗിച്ച് ഉന്മാദത്തിലായി; പുലർച്ചെ രണ്ടു മണിക്ക് തൃശ്ശൂർ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം; അറസ്റ്റ് ചെയ്ത് പോലീസ്; ഇയാളിൽ നിന്ന് കണ്ടെടുത്തത് എം.ഡി.എം.എ എന്ന മാരകമായ ലഹരി മരുന്ന്

സ്വന്തം ലേഖകൻ

തൃശ്ശൂർ: ലഹരി മരുന്ന് ഉപയോ​ഗിച്ച് തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജിനെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു.

ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ (എം.ഡി.എം.എ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഒരു കേസിൻറെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുകയായിരുന്നു.

ഇവരുടെ വാഹനം ചിറങ്ങര ജംക്‌ഷനിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ഒരു കാർ നിർത്തിയിട്ടിരുന്നു.

കാറിൻറെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിൻറെ തൂണിൽ പിടിച്ച് ഇയാൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥർ കാറിൻറെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചു. കാറിനുള്ളിൽ ഒരു യുവതിയെ കണ്ടു.

മോഡലിംഗ് ആണ് ജോലിയെന്ന് പറഞ്ഞു. ഭർത്താവും ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തിരുന്നയാൾ വിഷ്ണുരാജായിരുന്നു.

പുതിയ ഹൃസ്വചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിൻറെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചത്.

ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു.

മോഡലിനും ഭർത്താവിനും ലഹരി ഉപയോഗത്തിൽ പങ്കില്ലാത്തതിനാൽ ഇവരെ വിട്ടയച്ചു.