
ചെറിയ ബജറ്റ് സിനിമകളെ കൈപിടിച്ച് ഉയർത്താൻ നിർണായക നീക്കവുമായി ഫിലിം ചേമ്പർ. ചെറിയ ബജറ്റ് സിനിമകള്‍ക്കും തിയേറ്ററുകളില്‍ പ്രൈം ടൈം ഷോ നല്‍കാനാണ് ഈ തീരുമാനം.
വീക്കെന്റുകളില്‍ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഷോ നല്‍കാനാണ് തീരുമാനം. നിർമാതാക്കളും തിയേറ്ററുകള്‍ ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം.
ഓഗസ്റ്റ് അവസാനം വരെ ഇറങ്ങിയ സിനിമകളില്‍ പത്തില്‍ താഴെ ചിത്രങ്ങള്‍ക്ക് മാത്രമാണ് ബോക്സ്‌ഓഫീസില്‍ വലിയ വിജയം നേടാനായത്. ബാക്കി സിനിമകള്‍ പരാജയമായിരുന്നു. ഈ ഘട്ടത്തിലാണ് ചെറിയ സിനിമകള്‍ക്ക് പ്രൈം ടൈം ഷോ നല്‍കാൻ ഫിലിം ചേംബറിൻ്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് ശേഷം ഒരു ഷോ എങ്കിലും വീക്കെൻഡില്‍ ഉറപ്പാക്കുകയാണ് ഇപ്പോള്‍ ഫിലിം ചേംബർ ചെയ്യുന്നത്. ഇതിൻ്റെ അന്തിമതീരുമാനം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും ചേർന്ന് എടുക്കും.