
സ്വന്തം ലേഖിക
തിരുവനന്തപുരം:സൗത്ത് ഇന്ത്യൻ ടെലിവിഷൻ – ഫിലിം അക്കാദമിയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.കുടുംബബന്ധങ്ങളുടെ ആഴവും പരപ്പും അതിന്റെ തനിമ നിലനിറുത്തി അവതരിപ്പിച്ച് തീയേറ്ററുകളിൽ പ്രേക്ഷകപ്രശംസ നേടിയ സിനിമ,’വള്ളിച്ചെരുപ്പിന്’ സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചു.
റീൽ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ബിജോയ് കണ്ണൂർ ആദ്യമായി മലയാളത്തിൽ നായകനായെത്തിയ ചിത്രം കൂടിയാണ് വള്ളിച്ചെരുപ്പ്.കലാഭവൻ മണി പുരസ്ക്കാരം, ഷിംലാ ഫിലിം ഫെസ്റ്റിവൽ ഒഫിഷ്യൽ സെലക്ഷൻ, നവകേരള ന്യൂസ്ചാനൽ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും അംഗീകാരങ്ങളും ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ശ്രീമുരുകാ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുരേഷ് സി എൻ നിർമ്മിച്ച് ശ്രീഭാരതിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.ബിജോയ് കണ്ണൂരിനു പുറമെ ചിന്നുശ്രീ വൽസലൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, കൊച്ചുപ്രേമൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിന്റെ ഛായാഗ്രഹണം – റിജു ആർ അമ്പാടിയും,എഡിറ്റിംഗ് – ശ്യാം സാംബശിവനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്,സംഗീതം – ജോജോ കെൻ,പി ആർ ഓ – അജയ് തുണ്ടത്തിൽ എന്നിവരുമാണ് നിർവഹിച്ചിരിക്കുന്നത്.നവംബർ 20-ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് അവാർഡ് വിതരണം ചെയ്യും.