
സിനിഫൈൽ’ന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പുരസ്ക്കാര നിശ; ആൻ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഫിലിം അവാർഡ്സ് പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: സിനിമ പ്രേമികളുടെ ഓൺലൈൻ കൂട്ടായ്മയായ ‘സിനിഫൈൽ’ന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര പുരസ്ക്കാര നിശ സംഘടിപ്പിക്കുന്നു. കൊച്ചി ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ആണ് അവാർഡ് നിശ പ്രഖ്യാപിച്ചത്.
നടനും നിർമ്മാതാവുമായ വിജയ് ബാബു, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ വിനു വിജയ്, അഖിൽ മാരാർ, ആൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ കെവിൻ ഫെർണാണ്ടസ്, ഗ്രൂപ്പ് അഡ്മിൻമാരായ ബിജിത്ത് വിജയൻ, ബാലു ഷാ,
എന്നിവർ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തുന്ന ഈ
അവാർഡ് ദാന ചടങ്ങിലൂടെ വരുന്ന ലാഭ വിഹിതം സിനിമ മേഖലയിലെ അവശ കലാകാരന്മാരെ സഹായിക്കുന്നതിനും മറ്റു സിനിമ സംബന്ധമായ പ്രവർത്തനങ്ങൾക്കുമായി
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ'(എ. എം. എം. എ)ക്ക് കൈമാറും.
Third Eye News Live
0